കളമശ്ശേരി : കളമശ്ശേരിയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ വിവിധ കടകളില്‍ നിന്നായി 775 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി. ഇവരില്‍നിന്നും 45,000 രൂപ പിഴ ഈടാക്കുമെന്നും സ്ക്വാഡ് ലീഡര്‍ വി.എം. അജിത് കുമാര്‍ പറഞ്ഞു.
ശുചിത്വമിഷന് ജില്ലാ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സി.കെ. മോഹനന്, കളമശ്ശരി നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മാത്യു ജോര്‍ജ്, ധന്‍രാജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.