കൊച്ചി : കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ കൗണ്‍സില്‍ യോഗം കളമശ്ശേരി ഗവ. പോളി ടെക്നിക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. യോഗം കെ.ജി.ഒ.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എസ്.ആര്. മോഹനചന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. ബോബി പോള്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി എം.എം. മത്തായി, വൈസ് പ്രസിഡന്റുമാരായ പി.എ. നദീറ, കെ.കെ. ബിനു, ജോയിന്റ് സെക്രട്ടറി എസ്. അജിത, അമീര്‍ അലി, ജില്ലാ ട്രഷറര്‍ വി.എസ്. രാജേഷ്, സംസ്ഥാന കമ്മിറ്റി അംഗം സി.ആര്. സോമന് എന്നിവര്‍ സംസാരിച്ചു.


