പായിപ്ര അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഓണത്തിന് അംഗങ്ങളുടെ കുടുംബത്തിലേക്ക് അരി വീതം വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റും മൂവാറ്റുപുഴ സര്‍ക്കിള്‍ സഹകരണ യൂണിയന് മെമ്പറുമായ അബ്രഹാം തൃക്കളത്തൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യോഗത്തില്‍ ബാങ്ക് വൈസ് പ്രസിഡന്റു് റ്റി.എം.മുഹമ്മദ് അദ്ധ്യത വഹിച്ചു. ഡയറക്ടര്‍മാരായ ബാബു.ഇ., കരുണാകരന് പി.വി, സെക്രട്ടറി അഞ്ജലി പി.അശോകന് എന്നിവര്‍ ആശംസകളര്‍പ്പിച്ച് പ്രസംഗിച്ചു. ഡയറക്ടര്‍ എം.ഒ. ഉലഹന്നാന് സ്വാഗതവും ബാങ്ക് സ്റ്റാഫ് അമല്‍ രവീന്ദ്രന് നന്ദിയും പറഞ്ഞു.

