കൊച്ചി: തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരുന്ന സ്വര്‍ണവിലയില്‍ കുറവ്. സ്വര്‍ണം പവന് 200 രൂപ വീതമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 45080 രൂപയിലെത്തി. ഇടിവുണ്ടായതോടെ സ്വര്‍ണം ഗ്രാമിന് 5635 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
