മൂവാറ്റുപുഴ: തുടർച്ചയായി 16 ദിവസം കൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും അന്യായമായ വില വർദ്ധനവ് ജനങ്ങളോടുള്ള വെല്ലുവിളിയും വഞ്ചനയുമാണ് എന്ന് യുഡിഫ് സെക്രട്ടറി ജോണി നെല്ലൂർ പ്രസ്താവിച്ചു. കേരള കോൺഗ്രസ് (എം ) മണ്ഡലം കമ്മിറ്റയുടെ നേതൃത്വത്തിൽ പോസ്റ്റോഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജോണി നെല്ലൂർ. കഴിഞ്ഞ ദിവസങ്ങളിൽ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ 10രൂപയോളം വർധിപ്പിച്ചിരിക്കുകയാണ്. എണ്ണ കമ്പനികൾക്കും കോർപ്പറേറ്റ് മേലാളന്മാർക്കും ഈ കൊറോണ കാലത്ത് കൊള്ള ലാഭം ഉണ്ടാക്കുവാനുള്ള എല്ലാവിധ സഹായവുമാണ് ബിജെപി ഗവണ്മെന്റ് ചെയ്യുന്നത്. ലോക്ക് ഡൌൺ മൂലം ദുരിതത്തിലായ കോടിക്കണക്കിനു ജനങ്ങൾക്ക് കനത്ത ആഘാതമേല്പിക്കുന്ന നടപടികൾ കൊണ്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണ്. ജനങ്ങളെ കൊള്ളയടിക്കുന്നതിൽ ഇരു സർക്കാരുകളും കൈകോർത്തിരിക്കുവാണ്. ധർണ്ണ സമരത്തിൽ ജോളി ചെരുവിൽ അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളി, പഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി, ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ജോളി നെടുങ്കല്ലേൽ, തങ്കച്ചൻ കുന്നത്ത്, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജോയ് പെരുമ്പള്ളിക്കുന്നേൽ, എ. യു വർക്കി, ഫ്രാൻസിസ് റാത്തപ്പിള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു
Home LOCALErnakulam കൊറോണ കാലത്തെ പെട്രോൾ ഡീസൽ വില വർദ്ധനവ് ജനങ്ങളോടുള്ള വെല്ലുവിളിയും വഞ്ചനയും: ജോണി നെല്ലൂർ