എടത്തല : വീട്ടമ്മയെ പരിക്കേൽപ്പിച്ച് ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ . പഴങ്ങനാട് കണ്ടത്തിൽ പറമ്പിൽ ആബിദ് (36) എടത്തല പുത്തൻ പുരക്കൽ നസീർ (23) എന്നിവരെയാണ് എടത്തല പോലീസ് അറസറ്റ് ചെയ്തത്. എൻ.എ.ഡി സ്വദേശി അബ്ദുൾ കബീറിന്റെ മോട്ടോർ സൈക്കിളാണ് പകൽ ഒരു മണിയോടെ മോഷ്ടിച്ചത്. ഇത് തടയാൻ ശ്രമിച്ച വീട്ടമ്മയെ ആക്രമിച്ച് പ്രതികൾ ബൈക്കുമായി കടന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലായി. ഇൻസ്പെക്ടർ എ എൻ ഷാജു, എസ്.ഐമാരായ ഷെബാബ് കെ. കാസിം, സി.കെ. ബഷീർ സീനിയർ സി.പി.ഒ മാരായ മുഹമ്മദ് കുഞ്ഞ്, ജോബി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വീട്ടമ്മയെ പരിക്കേൽപ്പിച്ച് ബൈക്ക് മോഷ്ടിച്ച സംഭവം, രണ്ട് പേർ അറസ്റ്റിൽ
by NEWS DESK 3
by NEWS DESK 3

