മൂവാറ്റുപുഴ : നഗരവികസനവുമായി ബന്പ്പെട്ട് ഉയരുന്ന മുഴുവൻ ആശങ്കകളും പരിഹരിച്ച് യദ്ധകാല അടിസ്ഥാനത്താൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് മാത്യു കുഴൽ നാടൻ എം എൽ എ . നിർമ്മാണ പ്രവൃത്തികൾ വിലയിരുത്താന്നെത്തിയ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്ദർശന വേളയിൽ വ്യാപാരികൾ ടൗൺ വികസനവുമായി ബന്ധപ്പെട്ട ചില ആശങ്കകൾ അറിയിച്ചു, അത് പരിശോധിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
സ്ഥലം സന്ദർശനത്തിന് ശേഷം ചേർന്ന അവലോകനം യോഗത്തിൽ സമയബന്ധിതമായി ടൗൺ റോഡ് വികസന പദ്ധതി പൂർത്തീകരിക്കണമെന്ന് എം എൽ എ കെ ആർ എഫ് ബി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു
ടൗൺ റോഡിനോട് ചേർന്നു കിടക്കുന്ന സർക്കാർ ഭൂമി അളന്നു തിട്ടപ്പെടുത്തി നൽകുന്നതിന് കൂടുതൽ സർവ്വേയർമാരുടെ സേവനം വിട്ടു നൽകണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് എൽഎ കത്ത്നൽകി.
. മുനിസിപ്പൽ ചെയർമാൻ PP എൽദോസ്, കെ.ആർ. എന്.ബി സുപ്രണ്ടിഗ് എഞ്ചിനീയർ മഞ്ജുഷ പി.ആർ എക്സിക്യൂട്ടീവ് എഞ്ചിനീയർ മിനി മാത്യു, അസി.എഞ്ചിനിയർ നിംന ഏലിയാസ്, കരാർ കമ്പനികളുടെ പ്രതിനിധികൾ എനിവർ ഉണ്ടായിരുന്നു