പെരുമ്പാവൂര്‍: മുസ്ലിം ലീഗ് മുടിക്കല്‍ വഞ്ചിനാട് ശാഖാ കമ്മിറ്റി നിര്‍മ്മിച്ച് നല്കുന്ന ബൈത്തുറഹ്മ ഭവന പദ്ധതിയുടെ ശിലാസ്ഥാപനം മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹീംകുഞ്ഞ് എംഎല്‍എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയംഗം ടി എം ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രവര്‍ത്തക സമിയിതംഗം എന്‍വിസി അഹമ്മദ്, ജില്ലാ വൈസ് പ്രസിഡന്റ് കെ എച്ച് മുഹമ്മദ്കുഞ്ഞ്, കരീം പാടത്തിക്കര, കുത്തുനാട് നിയോജക മണ്ഡലം ജന. സെക്രട്ടറി എ എം ബഷീര്‍, കര്‍ഷക സംഘം സംസ്ഥാന നേതാവ് മുഹമ്മദ് ബിലാല്‍, മുസലിം ലീഗ് യൂത്ത്ലീഗ് നേതാക്കളായ ഇബ്രാഹീം പട്ടിമറ്റം, അബൂബക്കര്‍ പിണര്മുണ്ട്, ഇബ്രാഹീം ചേലക്കുളം, ഹാരിസ് മറ്റപ്പിള്ളി, കെ കെ ഷാജഹാന്, വി എച്ച. ഗഫൂര്‍, വാഴക്കുളം ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ നൂര്ജ്ജഹാന് സക്കീര്‍, പഞ്ചായത്തംഗം നസീര്‍ കാക്കനാട്ടില്‍, ഡിസിസി സെക്രട്ടറി ടി എച്ച് അബ്ദുല്‍ ജബ്ബാര്‍, വാഴക്കുളം മുസലിം മഹല്ല് അസ്സോസിയേഷന് പ്രസിഡന്റ് എം കെ ഹംസ ഹാജി സംബന്ധിച്ചു.


