മൂവാറ്റുപുഴ: മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു. സര്‍ക്കാര്‍ നല്കുന്ന പലവ്യജ്ഞനത്തോടൊപപം ആട്ടയോടൊപ്പം വിവിധ സംഘടനകളില്‍ നിന്നും സ്വരൂപിക്കുന്ന അരി, കിഴങ്ങ്, സവാള, എണ്ണ ഉള്‍പ്പെടെയുള്ള ഭക്ഷ്യ കിറ്റുകളാണ് നല്‍കിയത്. കിറ്റുകളുടെ വിതരണോദ്ഘാടനം എല്‍ദോ എബ്രഹാം, എം.എല്‍.എ നിര്‍വ്വഹിച്ചു. മൂവാറ്റുപുഴ ആര് ഡി ഒ സാബു.കെ.ഐസക്ക്, പഞ്ചായത്ത് പ്രസിഡണ്ട് എന്‍. ജെ. ജോര്‍ജ്, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡണ്ട് തോമസ് വര്‍ഗീസ്, പൈനാപ്പിള്‍ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡണ്ട് ജോസ് പെരുമ്പിള്ളിക്കുന്നേല്‍, പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന് സെക്രട്ടറി ജോജോ ജോസഫ്, പഞ്ചായത്ത് മെമ്പര്‍മാരായ സാബു പുന്നക്കുന്നേല്‍, ഇ കെ സുരേഷ്, റെനീഷ് റെജിമോന്, ലിസി ജോണി, റൂബി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. വാഴക്കുളം മര്‍ച്ചന്റ്സ് അസോസിയേഷന്, പൈനാപ്പിള്‍ മര്‍ച്ചന്റ്സ് അസോസിയേഷന്, പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന്, 751 സര്‍വീസ് സഹകരണ ബാങ്ക്, വിവിധ സന്നദ്ധസംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
Home LOCALErnakulam മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു.

