മൂവാറ്റുപുഴ:ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ഹരിതം 2020 ‘പച്ചക്കറികൃഷി തുടങ്ങി.ഇതിന്റെ ഭാഗമായി ആയിരം ചെറു കൃഷിയിടങ്ങളാണ് പദ്ധതിയിലൂടെ നടപ്പാക്കുക. പദ്ധതി കൃഷിയ്ക്കാവശ്യമായ പച്ചക്കറിവിത്തുകള്‍,ഗ്രോബാഗുകള്‍ എന്നിവ സൗജന്യമായി പ്രവര്‍ത്തകര്‍ക്ക് നല്‍കും.ഡിവൈഎഫ്ഐയുടെ ബ്ലോക്ക് കമ്മിറ്റി അംഗങ്ങള്‍, മേഖലാ കമ്മിറ്റി അംഗങ്ങള്‍, യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിങ്ങനെ ആയിരം ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കുടുംബങ്ങളിലാണ് ഹരിതം പദ്ധതിയില്‍ കൃഷി ആരംഭിയ്ക്കുന്നത്. പായിപ്ര സര്‍വീസ് സഹകരണ ബാങ്ക്, ആനിക്കാട് സര്‍വീസ് സഹകരണ ബാങ്ക്, മാറാടി സര്‍വീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു വര്‍ഷം നീളുന്ന കൃഷിയുടെ ആദ്യഘട്ടം ഒരു ടണ്‍ പച്ചക്കറി ഉത്പാദനമാണ് ലക്ഷ്യം. തുടര്‍ന്ന് പ്രവര്‍ത്തകരുടെ കുടുംബങ്ങളില്‍ കൃഷി വ്യാപിപ്പിയ്ക്കും.പുതു തലമുറയെ കൃഷിയിലേയ്ക്കാകര്ഷിയ്ക്കുന്നതിനും പച്ചക്കറിയില്‍ സ്വയം പര്യാപ്തതയും നേടുന്നതിന് കൃഷി വകുപ്പിന്റെ നിര്‍ദ്ദേശങ്ങളും തേടും. പച്ചക്കറി വിത്തും ഗ്രോബാഗും നല്കി സിപിഐഎം ഏരിയാസെക്രട്ടറി എം ആര് പ്രഭാകരന് ഹരിതം കൃഷി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അനീഷ് എം മാത്യു, പ്രസിഡന്റ് ഫെബിന് പി മൂസ,ട്രഷറര്‍ എം എ റിയാസ് ഖാന്,പായിപ്ര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ എസ് റഷീദ്, ആനിക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി കെ ഉമ്മര്‍, മാറാടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ വൈ മനോജ്, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം എല്‍ദോസ് ജോയ് എന്നിവര്‍ പങ്കെടുത്തു.

