കുന്നത്തുനാട്: മണ്ഡലത്തിലെ ഓണാഘോഷ പരിപാടി കുന്നത്തുനാട് ഫെസ്റ്റ് ‘ലാവണ്യം -2023’ ന് കൊടിയേറി. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് മൈതാനിയില്‍ അഡ്വ.പി.വി.ശ്രീനിജിന്‍ എം.എല്‍.എ.പതാക ഉയര്‍ത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍, ജില്ലാ ഭരണകൂടം, ജില്ലാ കുടുംബശ്രീ മിഷന് എന്നിവയുടെ സഹകരണത്തോടെയാണ് ആറ് ദിവസം നീളുന്ന ഓണാഘോഷം സംഘടിപ്പിക്കുന്നത്.
പൂത്തൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഗോപാല്‍ ഡിയോ, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.ആര്. വിശ്വപ്പന്‍, ഷൈജ റെജി, ഓമന നന്ദകുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ സംഗീത ഷൈന്‍, ജിംസി മേരി വര്‍ഗീസ്, എന്‍. ഒ.ബാബു, ടി.എം.രാജന് , സംഘാടക സമിതി ഭാരവാഹികളായ ജോര്‍ജ് ഇടപ്പരത്തി, സി.കെ.വര്‍ഗീസ്, എം.പി.ജോസഫ്, റെജി ഇല്ലിക്കപറമ്പില്‍, സി.കെ വീരാന്‍, നിസാര്‍ ഇബ്രാഹീം, റെജി സി വര്‍ക്കി,രജ്ഞിത് രത്നാകരന്, എം എന്‍ അജിത്ത്, പോള്‍ വെട്ടിക്കാടന്, ഒ.എം.അഖില്‍ തുടങ്ങിയവരും വിവിധ സംഘടനാ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
തുടര്‍ന്ന് സെന്റ് പീറ്റേഴ്സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പൂക്കള മത്സരം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ശേഷം ഓണാഘോഷത്തിന്റെ സന്ദേശമുയര്‍ത്തി കോലഞ്ചേരിയില്‍ നിന്നാരംഭിച്ച വിളംബര ജാഥ പുത്തന്‍കുരിശ്, വടവുകോട്, പുളിഞ്ചോട്, പട്ടിമറ്റം, കടയിരുപ്പ്, തമ്മാനിമറ്റം, കിങ്ങിണിമറ്റം വഴി കോലഞ്ചേരിയില്‍ സമാപിച്ചു.


