മൂവാറ്റുപുഴ: പൈനാപ്പിള്‍ കൃഷിക്കായി തൊഴിലാളികളെ കൊണ്ടുപോകുന്നതിന് ഇനി തടസമുണ്ടാവില്ലന്ന് സര്‍ക്കാര്‍. പൈനാപ്പിള്‍ വിതരണം നിലച്ചതോടെ ദുരിതത്തിലായ കര്‍ഷകരുടെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിയുക്ത എംഎല്‍എ ഡോ. മാത്യു കുഴല്‍ നാടന്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.

ചീഫ് സെക്രട്ടറി വി.പി ജോയി ഐഎഎസുമായി മാത്യു കുഴല്‍ നാടന്‍ നടത്തിയ ചര്‍ച്ചയില്‍
കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് കര്‍ഷകര്‍ ദുരിതത്തിലായത് . പണിക്ക് തൊഴിലാളികളെ കൊണ്ടു പോകുന്നതിനും പാകമായ പൈനാപ്പിള്‍ വിപണിയിലെത്തിക്കുന്നതിനും തടസമായതോടെ ഈ മേഖല സമ്പൂര്‍ണ സ്തംഭനത്തിലായി. കോടികളുടെ നഷ്ടമാണ് കര്‍ഷകര്‍ നേരിടേണ്ടി വന്നിരിക്കുന്നതെന്നും ചൂണ്ടികാട്ടി 17 നാണ് മുഖ്യമന്ത്രിക്ക് മാത്യു കുഴല്‍ നാടന്‍ കത്ത് നല്‍കിയത്.
അടിയന്തിര സാഹചര്യം വ്യക്തമാക്കുന്നതിന്റെ ഭാഗമായി ചീഫ് സെക്രട്ടറിയെ നേരിട്ട് കണ്ടാണ് പരാതി നല്‍കിയത്. കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കണമെന്നും ചീഫ് സെക്രട്ടറി വി.പി ജോയി ഐഎഎസുമായി നടത്തിയ ചര്‍ച്ചയില്‍ മാത്യു കുഴല്‍ നാടന്‍ ആവശ്യപ്പെട്ടു.
പ്രശ്നത്തില്‍ ഇടപെടുമെന്നും പരിഹാരമുണ്ടാക്കുമെന്നും നാട്ടുകാരന് കൂടിയായ ചീഫ് സെക്രട്ടറി ഉറപ്പ് നല്‍കിയിരുന്നതായി മാത്യു പറഞ്ഞു. വാഴക്കുളത്തെ കര്‍ഷകരുടെ ആവശ്യം മുന്നില്‍ നിര്‍ത്തിയാണ് പ്രധാനമായും കത്ത് നല്‍കിയത്.
ഈ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ ഭൂരിഭാഗവും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. കൊവിഡ് നിയന്ത്രണങ്ങളും ലോക്ഡൗണും മൂലം തൊഴിലാളികളെ പൈനാപ്പിള്‍ തോട്ടങ്ങളിലേക്ക് എത്തിക്കുന്നതിനോ സംഭരിക്കുന്ന പൈനാപ്പിള്‍ ചന്തകളില്‍ എത്തിക്കുന്നതിനോ സാധിക്കുന്നില്ല. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി അനുസരിച്ച് പരിമിതമായ തൊഴിലാളികളെ ഉപയോഗിച്ച് ഉത്പന്നങ്ങള്‍ ശേഖരിക്കുന്നതിനും മാര്‍ക്കറ്റില്‍ എത്തിക്കുന്നതിനും അനുമതി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്. ഇത് സംബന്ദിച്ച് അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍
ഇഷിതാ റോയ് ഐ എ എസ്യമായും എം എല്‍ എ ചര്‍ച്ച നടത്തിയിരുന്നു.
കേരളത്തിന്റെ പ്രമുഖ കാര്‍ഷിക വിളയായ പൈനാപ്പിളിന്റെ മുഖ്യ ഉത്പാദനവും വിപണനം മൂവാറ്റുപുഴയിലാണ്. ഇവിടുത്തെ കര്‍ഷകര്‍ അയല്‍ ജില്ലകളായ ഇടുക്കി, കോട്ടയം എന്നിവിടങ്ങളില്‍ ഏക്കര്‍ കണക്കിനു ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നുണ്ട്. ഭൂരിഭാഗം പ്രദേശങ്ങളിലെയും ഉത്പന്നങ്ങള്‍ സംഭരിക്കുന്ന സമയമാണിത്. കനത്ത മഴ ഉള്ളതിനാല്‍ പാകമായ പൈനാപ്പിള്‍ സംഭരിച്ചില്ലെങ്കില്‍ നശിച്ചുപോകും. കനത്ത നഷ്ടമാണ് കര്‍ഷകര്‍ നേരിടേണ്ടി വരിക. കാര്‍ഷിക മേഘലയിലെ വിഷയങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമം തുടരുമെന്ന് മാത്യു കുഴല്‍ നാടന്‍ പറഞ്ഞു.