മൂവാറ്റുപുഴ: കോവിഡ് 19 പാക്കേജിൽ ചെറുകിട വ്യാപാരികളെ ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് മർച്ചൻസ് അസോസിയേഷൻ പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്ത് അയക്കുന്നതിന്റെ മുവാറ്റുപുഴ മേഖല തല ഉദ്ഘാടനം പ്രസിഡന്റ് പി എ കബീർ നിർവ്വഹിച്ചു.
ഏകോപന സമിതി യൂത്ത് വിംഗ് മേഖല പ്രസിഡന്റ് അലക്സാണ്ടർ ജോർഡി അധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് അനസ് കൊച്ചുണ്ണി, ജില്ലാ ജോയിന്റ് സെക്രട്ടറി ആരിഫ് അമീർ അലി, മേഖല ജോയിന്റ് സെക്രട്ടറി ശിഹാബ് പടിഞ്ഞാറേച്ചലിൽ, മേഖല കമ്മിറ്റ് അംഗം ശബാബ് വലിയപറമ്പിൽ, മുവാറ്റുപുഴ യൂണിറ്റ് ഭാരവാഹികളായ ജോബി മുണ്ടക്കൽ, സജിൽ സലിം, ജിനീഷ് ധന്യ, ജെയ്സൺ ജോയ്, അനീഷ് ടി പി എന്നിവർ സംസാരിച്ചു. മേഖല ജനറൽ സെക്രട്ടറി ഷാഫി മുതിരക്കാലയിൽ സ്വാഗതവും ട്രഷറർ രാജേഷ് മുവാറ്റുപുഴ നന്ദിയും പറഞ്ഞു.


