ആലുവ: കെ.എസ്ആർ.ടിസി ഡ്രൈവർ ടോറസ് കയറി മരിച്ചു.ഇന്ന് രാവിലെ ഏഴിന് ഇന്ത്യൻ ബാങ്കിനു സമീപമാണ് അപകടം നടന്നത്.
മുവാറ്റുപുഴ കെ.എസ്. ആർ.ടി.സി. ഡിപ്പോയിലെ ഡ്രൈവറും നോർത്ത് അടുവാശ്ശേരി പുതുശേരി വീട്ടിൽ വിനോജ് (45) ആണ് മരിച്ചത്
രാവിലെമുവാറ്റുപുഴയിലേക്ക് ജോലിക്ക് പോകവേ പറവൂർ അങ്കമാലി സ്വകാര്യ ബസിൽ തട്ടി ബൈക്കിൽ നിന്ന് റോഡിലേക്ക് വീണ വിനോജിന്റെ ശരീരത്തിലൂടെ അത്താണി ഭാഗത്ത് നിന്ന് വന്ന ടോറസ് കയറി ഇറങ്ങുകയായിരുന്നു. മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിൽ.
മാതാവ് മേരി, ഭാര്യ ദീപ്തി, മക്കൾ നിയ, നെവിൻ


