കൊച്ചി : മാസപ്പടി ആരോപണത്തില്‍ പിണറായി വിജയനോട് ചോദ്യങ്ങളുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. അഞ്ചു ചോദ്യങ്ങളാണ് മുഖ്യമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് മുന്നോട്ടുവച്ചത്.
1.എക്സാലോജിക്കിനെതിരായ അന്വേഷണം മൂടിവയ്ക്കാന്‍ ബിജെപിയുമായി എന്തുധാരണ?
2.ഏതൊക്കെ ഏജന്‍സികളാണ് എക്സാലോജിക്കുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നത്?
3.എക്സാലോജിക്കിലേക്ക് മാസപ്പടി അയച്ച മറ്റുകമ്പനികള്‍ ഏതൊക്കെ?
4.ഈ കമ്പനികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നികുതിയിളവ് നല്‍കിയോ?
5.എംപവര്‍ ഇന്ത്യയില്‍ നിന്നെടുത്ത വായ്പയിലെ ഗണ്യമായ തുക എവിടെപ്പോയി?


