മുവാറ്റുപുഴ : മുൻസിപ്പൽ മൂന്നാം വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കുടുംബശ്രീ പ്രവർത്തകരും കൗൺസിലർ അസം ബീഗവും ചേർന്നാണ് ശുചീകരണം നടത്തിയത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ തോട് വൃത്തിയാക്കി.
നിർദ്ധന കുടുംബങ്ങൾക്ക് കൗൺസിലർ അസംബീഗത്തിന്റെ നേത്യത്വത്തിൽ
ഭക്ഷ്യധാന്യ കിറ്റുകൾ വീട്ടിലെത്തിച്ചു നൽകി. മുൻ കൗൺസിലർ ജയ്സൺ തോട്ടം,
എം.എ വാസു, എൻ എം സിമിൽ, ഹംസ പാലായി, ജബ്ബാർ, സേവിയർ (കുഞ്ഞ്) എന്നിവർ വിതരണത്തിന് നേതൃത്വം നൽകി . പൊതുജന സഹായത്തോടെയും കൗൺസിലറുടെ ഓണറേറിയം ഉപയോഗിച്ചുമാണ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തത്.