കാക്കനാട്: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി നടത്തുന്ന നാലാം തരം, ഏഴാം തരം തുല്യത കോഴ്സുകളുടെ രജിസ്ട്രേഷന് തുടങ്ങിയതായി സാക്ഷരതാ മിഷന് ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
15 വയസ്സ് പൂര്‍ത്തിയായ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്ലാത്തവര്‍ക്കും സാക്ഷരതാ മിഷന്റെ ര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്കും നാലാംതരം തുല്യതയ്ക്ക് രജിസ്റ്റര്‍ ചെയ്യാം.
നാലാം തരം വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും നാലാംതരം തുല്യത പരീക്ഷ പാസ്സായവര്‍ക്കും ഏഴാം തരം തുല്യതയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. ഏഴാംതരം തുല്യത പരീക്ഷ വിജയിക്കുന്നവര്‍ക്ക് പത്താംതരം തുല്യതയ്ക്ക് അര്‍ഹത ലഭിക്കും. എല്ലാ വിഭാഗത്തില്‍പെട്ടവര്‍ക്കും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ പ്രേരക്മാര്‍ മുഖേന സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി ഫെബ്രുവരി 25. വിശദ വിവരം കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ സാക്ഷരതാ മിഷന് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04842426596, 2422520


