മൂവാറ്റുപുഴ: ആവോലി ഡിവിഷനില്‍ കൂടുതല്‍ കോളനികളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. വിവിധ പഞ്ചായത്തുകളിലായി മുപ്പതുലക്ഷം രൂപ ചിലവില്‍ സ്ഥാപിച്ച ഹൈമ്സ്റ്റ് ലൈറ്റുകളുടെ ഡിവിഷന്‍തല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ മണിയന്തടം പട്ടികജാതി കോളനിയില്‍ 5,’6 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ 7 മിനി ഹൈമാസ്സ് ലൈറ്റുകളാണ് സ്ഥാപിച്ചത്.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കല്‍, ജോസ് പെരുമ്പള്ളികുന്നേല്‍, രതീഷ് മോഹനന്., സെലിന് ഫ്രാന്‍സിസ്, ബിന്ദു ഗോപി, സാന്‍ഡോസ് മാത്യു, എ.കെ. ഇബ്രാഹിം, ജിജി പാറക്കാട്ടില്, റിജോ ജോസഫ്, ജിന്റോ ടോമി, സിന്ദുമണി എന്നിവര്‍ സംസാരിച്ചു.
ആവോലി ഡിവിഷനില്‍ ഇപ്പോള്‍ 23 ലൈറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ആയവന പഞ്ചായത്തിലെ പാറത്താഴം എസ് സി കോളനി -2 , കുന്നക്കാട്ടുമല എസ്.സി. കോളനി – 2, ആവോലി പഞ്ചായത്തിലെ ചെങ്ങറ കോളനി – 4, മംഗലത്ത് കോളനി – 1, ഉതുമ്പോലിത്തണ്ട് എസ്.സി.കോളനി -3 , ആരക്കുഴ പഞ്ചായത്തിലെ നെടുമ്പാറ എസ്.സി.കോളനി – 1, മുതുകല്ല് എസ് സി കോളനി – 1 , പാലക്കുഴ പഞ്ചായത്തിലെ ഇടമലക്കുന്ന് കോളനി-1, ഇല്ലികുന്നുകോളനി -1 എന്നിങ്ങെയാണ് മറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്.