ഭാരതീയ ജനതാ പാര്‍ട്ടി ഇളംബ്ര 91-ാം ബൂത്തിന്റെ ആഭിമുഖ്യത്തില്‍, പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ അനുസ്മരണവും, അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസന് ശ്രദ്ധാഞ്ജലിയും നടന്നു. ബൂത്ത് പ്രസിഡന്റ് ഗോപുവിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് എസ് സുരേഷ് ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. 92-ാം ബൂത്ത് പ്രസിഡന്റ് കെ എന്‍ ബിനു സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് എസ് സുരേഷിന് സ്വീകരണം നല്കി. പരിപാടിയില്‍ പാര്‍ട്ടിയുടെ മണ്ഡലം പ്രസിഡന്റ് ജയകുമാര്‍ വെട്ടികാടന്‍, ജില്ലാ കമ്മിറ്റി അംഗം കെ ആര് രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. പാര്‍ട്ടിയുടെ മണ്ഡലം സെക്രട്ടറി വിനോദ് കുമാര്‍, അജി പൂക്കട, കെ കെ രവീന്ദ്രന്, എ.ന്. രാമചന്ദ്രന്, ഗീതുമോഹന്‍ദാസ്, അനീഷ ബിജു എന്നിവര്‍ സന്നിഹിതരായിരുന്നു
Home LOCALErnakulam ബിജെപി: പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ അനുസ്മരണവും, അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസന് ശ്രദ്ധാഞ്ജലിയും നടത്തി
ബിജെപി: പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ അനുസ്മരണവും, അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസന് ശ്രദ്ധാഞ്ജലിയും നടത്തി
by NEWS DESK 3
by NEWS DESK 3

