മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ സ്വകാര്യ എന്‍ജിനീയറിങ് കോളജിൽ റാഗിങ്ങും ക്രൂ രമര്ദനവുമുണ്ടായതായി പരാതി. എറണാകുളം നായരമ്പലം സ്വദേശിയായ ഡിപ്ലോമ വിദ്യാര്‍ഥിയായ 19കാരനാണ് ക്രൂരമായ റാഗിങ്ങും പീഡനവും അനുഭവിക്കേണ്ടി വന്നത്. കഴിഞ്ഞ മാസം 29ന് രാത്രി ഏഴുമണിയോടെയായിരുന്നു ഹോസ്റ്റല്‍ മുറിയിലെ മര്‍ദനം. നാലംഗസംഘം മുറിക്കുള്ളിലേക്ക് കയറിവന്ന് മര്‍ദിച്ചുവെന്നാണ് ആരോപണം.
സ്വകാര്യ ദൃശ്യങ്ങളടക്കം മൊബൈലില്‍ പകര്‍ത്തിയതും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും ചോദ്യം ചെയ്തായിരുന്നു പ്രകോപനം. മര്ദനവിവരമറിഞ്ഞെത്തിയ മാതാപിതാക്കളാണ് വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചത്.
ദീനദയാൽ ഉപാധ്യായ മിഷനുമായി ബന്ധപ്പെട്ട കോഴ്സ് നടത്തുന്ന കൊച്ചിയിലെ സ്വകാര്യ സ്ഥാപനമാണ് മൂവാറ്റുപുഴ ഇലാഹിയ കോളേജ് കാമ്പസിലെ ഒരു ഭാഗം വാടകയ്ക്ക് എടുത്ത് നാലുമാസ കാലാവധിയുള്ള ഡിപ്ലോമ കൾസുകൾ നടത്തിവന്നിരുന്നത്. ഇവിടുത്തെ വിദ്യാർത്ഥികളാണ് അക്രമം നടത്തിയതും അക്രമത്തിനിരയായതും. കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സതേടിയ മർദനമേറ്റ വിദ്യാർത്ഥി വീട്ടിൽ വിശ്രമത്തിലാണ്. സംഭവത്തിൽ ഇലാഹിയ കോളേജ് വിദ്യാർത്ഥികൾക്ക് ബന്ധമില്ല.


