മൂവാറ്റുപുഴ ഡിവൈഎഫ്ഐയുടെ10 രൂപ ചലഞ്ചില്‍ ലഭിച്ച തുക കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നല്കി. മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 157 യൂണിറ്റ് കമ്മിറ്റികള്‍ പത്ത് ദിവസം കൊണ്ട് സ്വരൂപിച്ച 1,49,102 രൂപ സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അനീഷ് എം മാത്യു കൈമാറി.സി പിഎം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കല്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി എം ഇസ്മയില്‍, പി ആര് മുരളീധരന്, ഏരിയാ സെക്രട്ടറി എം ആര് പ്രഭാകരന്, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ഫെബിന് പി മൂസ, ട്രഷറര്‍ എം എ റിയാസ് ഖാന് എന്നിവര്‍ പങ്കെടുത്തു. 1413 യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, 220 മേഖലാ കമ്മിറ്റി അംഗങ്ങള്‍, 25 ബ്ലോക്ക് കമ്മിറ്റി അംഗങ്ങളും അവരുടെ നേതൃത്വത്തില്‍ യൂണിറ്റുകളില്‍ പ്രവര്‍ത്തകരില്‍ നിന്നും മുന്‍കാല നേതാക്കളില്‍ നിന്നും അനുഭാവികളില്‍ നിന്നുമാണ് തുക സമാഹരിച്ചത്.
Home LOCALErnakulam ഡിവൈഎഫ്ഐയുടെ10 രൂപ ചലഞ്ചില്‍ ലഭിച്ച 1,49,102 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നല്കി.

