മൂവാറ്റുപുഴ: സര്‍ക്കാര്‍ പൊന്നുംവിലക്കേറ്റെടുത്ത ഒരിഞ്ച് ഭൂമിയില്‍പോലും സ്വകാര്യകയ്യേറ്റങ്ങള് അനുവദിക്കില്ലന്ന് മാത്യുകുഴല്നാടന് എംഎല്‍എ പറഞ്ഞു. റോഡ് വികസനവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ ഉന്നതതല യോേഗത്തില് സംസാരിക്കുകയായിരുന്നു എംഎല്‍എ.
ഏറ്റെടുത്ത സ്ഥലങ്ങള്‍ പൂര്‍ണ്ണമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. റോഡിന് സൈഡിലായി വരുന്ന ഡക്റ്റുകളും ഡ്രൈനേജുകളും കഴിഞ്ഞ് വരുന്ന സ്ഥലം നഗരവികസനവുമായി ബന്ധപ്പെട്ട പൊതു ആവശ്യത്തിനായി ഉപയോഗിക്കും. കെഎസ്ഇബിക്ക് ആവശ്യമായ ഉപകരണങ്ങള്‍ സ്ഥാപിക്കേണ്ടതുണ്ട്. ഇതിനായി സ്ഥലങ്ങള്‍ ഉപയോഗിക്കും. ബാക്കിവരുന്ന സ്ഥലങ്ങള്‍ നഗരവികസനത്തിന്റെ ഭാഗമാക്കുമെനന്നും എഎംഎല്‍എ പറഞ്ഞു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവശ്യമായ ട്രാഫിക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുവാനും യോഗത്തില്‍ തീരുമാനമായി. നഗരസഭ ചെയര്മാന് പിപി എല്‍ദോസ്, കെ.ആര്.എഫ്.ബ് എക്സികുട്ടീവ് എഞ്ചിനിയര്‍ മിനിമാത്യു, അസി.എക്സി.എഞ്ചിനിയര്‍ ലക്ഷ്മി എസ് ദേവി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.