വിവാദമായ മരടിലെ ഫ്ളാറ്റുകള്‍ നാളെ പൊളിക്കും. ഇതിന് മുന്നോടിയായി ഇന്ന് ട്രയല്‍ റണ്‍ നടത്തും. നാളെത്തെ പൊളിക്കലിന്റെ സന്നാഹങ്ങള്‍ അപ്പാടെ ഇന്നും ഉണ്ടാവും. ഫ്ളാറ്റ് പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന സയറണും ഇന്ന് മുഴങ്ങും.
മൂന്നിടങ്ങളില്‍ സ്ഫോടനം നിയന്ത്രിക്കാന്‍ കണ്ട്രോള് റൂമുകള്‍ സജജമാക്കും. പ്രകമ്പനം പഠിക്കാനെത്തിയ ഐ.ഐ.ടി.സംഘം ഫ്ളാറ്റുകള്‍ക്ക് ചുറ്റും 11 ഇടങ്ങളില്‍ ഉപകരണങ്ങള്‍ സ്ഥാപിക്കും. എല്ലാ ഫ്ളാറ്റുകളിലും സ്ഫോടക വസ്തുക്കള്‍ നിറച്ചുകഴിഞ്ഞു.


