കൊച്ചി : സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. ഒരാഴ്ചയായി സ്വർണവിലയിൽ കുറവ് പ്രകടമാകുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു 46,160 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. വില 5770 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 470 രൂപയാണ്.
ജനുവരി മൂന്ന് മുതൽ 740 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ജനുവരി രണ്ടിന് വില ഉയർന്നെങ്കിലും മൂന്നിന് 200 രൂപ കുറഞ്ഞ് വില 47000 ത്തിന് താഴേക്ക് എത്തിയിരുന്നു. പിന്നീട തുടർച്ചയായി സ്വർണവില ഇടിക്കുകയായിരുന്നു.അതേസമയം വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിക്ക് 103 രൂപയാണ് വില.


