മൂവാറ്റുപുഴ: കോവിഡ് 19 ന്റെ പശ്ചത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന പായിപ്ര ഗ്രാമപഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മൂവാറ്റുപുഴ ജനകീയ കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ മാസ്കുകള്‍ വിതരണം ചെയ്തു. പഞ്ചായത്തിലെ ആശവര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് മാസ്ക് നല്‍കിയത്. മുളവൂര്‍ ഹെല്‍ത്ത് സെന്ററില്‍ നടന്ന ചടങ്ങില്‍ ജനകീയ കര്‍മ്മസേന സെക്രട്ടറി കെ.വി.മനോജ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എസ്.ഷീബയ്ക്ക് മാസ്കുകള്‍ കൈമാറി. മൂവാറ്റുപുഴ പ്രസ്സ് ക്ലബ്ബ് വൈസ്പ്രസിഡന്റ് കെ.എം.ഫൈസല്‍, ജനകീയ കര്‍മ്മസേന പ്രവര്‍ത്തകരായ ഷെയ്ക്ക് മുഹ്യദ്ദീന്, ഷാജി മരങ്ങാട്ട്, ആശവര്‍ക്കര്‍മാരായ ഐഷ.ബി.എ, ലീല.ടി.വൈ, മായ. പി.എന്‍ എന്നിവര്‍ സംമ്പന്ധിച്ചു.

