മൂവാറ്റുപുഴ: മൂവാറ്റുപുഴ റവന്യൂ സബ്ഡിവിഷന് കീഴിലുള്ള മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട് താലൂക്കുകളിലായി ഇതുവരെ 60000 ത്തോളം അതിഥിതൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞുവെന്ന് മൂവാറ്റുപുഴ ആര്.ഡി.ഒ സാബു.കെ. ഐസക്ക് പറഞ്ഞു. രജിസ്ട്രേഷന് നടന്ന് വരികയാണന്നും നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ ഏറെ പേരും സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിപോകുന്നതിനുള്ള കാത്തിരിപ്പിലാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ മൂവാറ്റുപുഴ, കൂത്താട്ടുകുളം, വാഴക്കുളം, പിറവം പ്രദേശങ്ങളിലെ പത്ര-ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ക്ക് റവന്യൂ വകുപ്പ് നല്കുന്ന ഭക്ഷ്യധാന്യക്വിറ്റ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സബ്ഡിവിഷന് കീഴില്‍ 39000 ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. ഇതിനായി സര്‍ക്കാര്‍ സഹായത്തോടൊപ്പം തന്നെ ഉദാരമതികളില്‍ നിന്നുള്ള സംഭാവനകളും ഉപയോഗപ്പെടുത്തിയെന്നും ആര്.ഡി.ഒ പറഞ്ഞു. മൂവാറ്റുപുഴ പ്രസ്സ് ക്ലബ്ബ് ഹാളില്‍ നടന്ന ലളിതമായ ചടങ്ങില്‍ കിറ്റുകളുടെ വിതരണം ആര്.ഡി.ഒ സാബു.കെ.ഐസക്ക് നിര്‍വ്വഹിച്ചു.. തഹസീല്‍ദാര്‍ പി.എസ്.മധുസൂദനന്, പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ടി.എസ്.ദില്‍രാജ്, സെക്രട്ടറി പി.എസ്.രാജേഷ്, വൈസ് പ്രസിഡന്റ് കെ.എം.ഫൈസല്‍, ജോയിന്റ് സെക്രട്ടറി അബ്ബാസ് ഇടപ്പിള്ളി എന്നിവര്‍ സംമ്പന്ധിച്ചു.

