കൊച്ചി: നവകേരള സദസ് നടത്തിപ്പിനായി എറണാകുളം ജില്ലയിലെ സ്കൂളുകള്‍ക്ക് രണ്ട് ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലാ കളക്ടറുടേതാണ് ഉത്തരവ്.ഡിസംബര്‍ ഏഴിന് അങ്കമാലി, ആലുവ, പറവൂര്‍ നിയോജക മണ്ഡലങ്ങളിലാണ് നവകേരള സദസ് നടക്കുന്നത്. ഈ മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്ക് ഏഴാം തീയതിയാണ് അവധി നല്‍കിയിരിക്കുന്നത്.
ഡിസംബര്‍ എട്ടിന് എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശേരി മണ്ഡലങ്ങളിലാണ് നവകേരള സദസ് നടക്കുന്നത്. ഈ ദിവസം ഈ മണ്ഡലങ്ങളിലെ എല്ലാ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.