മൂവാറ്റുപുഴ: കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ ADIP പദ്ധതിയില്‍ ഭിന്നശേഷി ക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് സുവര്‍ണ്ണ ജൂബിലി ഹാളില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ലിംപ്സ്, വീല്‍ ചെയര്‍ , ശ്രവണ സഹായി, സ്മാര്‍ട്ട് കെയ്ന്‍ ആന്റ് സ്മാര്‍ട്ട്ഫോണ്‍ , വാക്കര്‍, ക്രച്ചസ് തുടങ്ങി 15 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.
മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ അര്‍ഹരായ 105 ഗുണഭോക്താക്കള്‍ക്കാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി ജോര്‍ജ് , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസി ജോളി, പ്രൊഫ. ജോസ് അഗസ്റ്റിന്, ഷിവാഗോ തോമസ്, ബി.ഡി.ഒ. എം.ജി.രതി എന്നിവര്‍ സംസാരിച്ചു.