മൂവാറ്റുപുഴ: കാർഷീക വികസന കർഷക ക്ഷേമ വകുപ്പിന്റെ എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സമ്പൂർണ്ണ ജൈവ കാർഷിക ഗ്രാമ പഞ്ചായത്തിനുളള ഒന്നാം സ്ഥാനം അവാർഡിന് ആയവന പഞ്ചായത്തിനെ തെരഞ്ഞെടുത്തു. മൂന്ന് ലക്ഷം രുപയും പ്രശസ്തി പത്രവും മാണ് അവാർഡ്. ആയവന ക്യഷി ഭവൻന്റെയും, ഗ്രാമ പഞ്ചായത്തിലെ മറ്റ് വിവിധ വകുപ്പുകൾ വഴി സംയോജിച്ചുള്ള വിവിധങ്ങളായ കാർഷിക പ്രവർത്തനങ്ങൾ വഴി കാർഷീക രംഗത്ത് ഉണ്ടായ മികച്ച മാറ്റങ്ങൾ ആണ് പഞ്ചായത്തിനെ അവാർഡിന് അർഹമാക്കിയത്.
ആയവന കൃഷിഭവൻ വഴി നടപ്പിലാക്കിയ എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററിന്റെ പ്രവർത്തനങ്ങൾ, ഇക്കോ ഷോപ്പിന്റെ മാതൃക പരമായ പ്രവർത്തനങ്ങൾ, നല്ല കൃഷി മുറ പദ്ധതി, കേരഗ്രാമം പദ്ധതി, കർഷകർക്ക് മാതൃകയായി നടപ്പിലാക്കിയ ഉദ്യോഗസ്ഥരുടെ കൃഷികൾ, ജൈവ പച്ചക്കറി കൃഷിയിലെ സജീവമായ പരിശീലന പരിപ്പാടികൾ, സ്കൂൾ തലത്തിലെ മികച്ച ‘ജൈവ പച്ചക്കറി കൃഷികൾ, ആശുപത്രിയിലെ തരിശ് പ്രദേശത്തെ ജൈവ പച്ചക്കറി തോട്ടം, പഞ്ചായത്തിലെ മുഴുവൻ പ്രദേരങ്ങളിലും തരിശ് രഹിത നെൽക്കൃഷിയും പച്ചക്കറി ക്യഷിയും, ഹരിത കേരള മിഷന്റെ കാർഷിക പ്രവർത്തനങ്ങൾ, മൃഗസംരക്ഷണ മേഖലയിലെ മികച്ച മാതൃക പ്രവർത്തനങ്ങൾ, വിവിധ ജൈവവളം / ജൈവകീടനാശിനികൾ ഉൽപ്പാദിക്കുവാൻ കർഷകർക്ക് നൽകിയിട്ടുളള ബോധവൽക്കരണ പരിപാടികൾ, പച്ചക്കറിതൈ ഉൽപ്പാദന കേന്ദ്രങ്ങൾ, പഴയ കാല കിഴങ്ങും വർഗ്ഗകൃഷികൾ തിരികെ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങ്ൾ, യുവജനങ്ങളെ കാർഷിക മേഖലയിൽ സജീവമാക്കുന്ന തരത്തിലുള്ള മികച്ചഏകോപന പ്രവർത്തനങ്ങൾ, ക്യഷി ഭവൻ പഞ്ചായത്ത്, മുഗാശുപത്രി എന്നിവർ കർഷകരോടുള്ള സൗഹദ്ദപൂർണ്ണമായ പെരുമാറ്റം, വിവിധ മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങളുടെ ഏകോപനം, ജൈവ കാർഷീക മേഖലയിൽ ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ സംയോജിപ്പിച്ച് ക്കെണ്ടുള്ള പ്രവർത്തനങ്ങൾ, ജൈവ കാർഷിക പ്രവത്തനത്തിലെ ജനകീയസൂത്രണം വഴി വിവിധ പദ്ധതികളുടെ മികച്ച നടത്തിപ്പ്, തുടങ്ങി ഒട്ടേറേ പ്രവർത്തനങ്ങൾ ഈ അവാർഡ് നിർണ്ണയത്തിൽ സാങ്കേതിക വിദ്ഗദ്ധരുടെ മേൽനോട്ടത്തിലുള്ള സംഘം വിലയരുത്തിയതിൽ നിന്നാണ് അവാർഡ് ലഭ്യമായത്. ഗ്രാമപഞ്ചായത്തും ക്യഷി ഭവനും ഒത്തരുമിച്ചുള്ള കൂട്ടായ മികച്ച കാർഷീക പ്രവർത്തനങ്ങളാണ് അവാർഡ് ലഭ്യമാക്കാൻ കാരണമായത് എന്നും, അവാർഡ് വഴി ലഭിക്കുന്ന മൂന്ന് ലക്ഷം രൂപ പഞ്ചായത്തിന്റെ കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുംമെന്നും ആയവന പഞ്ചായത്ത് പ്രസിഡന്റ് റെബി ജോസും സെക്രട്ടറി പി.എൻ ജയരാജും, ക്യഷി ഓഫീസർ ബോസ് മത്തായിയും അറിയിച്ചു

