മൂവാറ്റുപുഴ: നഗരസഭ 26-ാം വാര്‍ഡില്‍ പുതിയ റോഡ് നിര്‍മ്മിച്ചു. ഐ റ്റി ആര് റോഡില്‍ നിന്നും ആരംഭിച്ച് മുക്കനാക്കുഴി കൊച്ചുപാറ നിര്‍മ്മല ഗിരി റോഡില്‍ എത്തിച്ചേരുന്നതാണ് റോഡ്. 650 മീറ്റര്‍ നീളവും 12 അടി വീതിയുമുള്ള റോഡ് ഈ പ്രദേശത്തിന് എം.സി. റോഡിനും എന്‍.എച്ച്. റോഡിനും തിരക്കൊഴിവാക്കി സമീപപ്രദേശത്ത് സ്ഥിതിചെയ്യുന്ന മൂന്ന് സ്കൂളിലേക്കും സഞ്ചരിക്കുന്നതിന് വളരെ പ്രയോജനം ചെയ്യും.
പുതിയ റോഡ് നിര്‍മ്മിച്ചതിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ മലങ്കര കത്തോലിക്ക ഭദ്രാസനാധിപന്‍ (ബിഷപ്പ്) മാര്‍ തിയോഡി ഓസിസ് നിര്‍വ്വഹിച്ചു. മൂവാറ്റുപുഴ എംഎല്.എ. എല്‍ദോ എബ്രഹാം, ചെയര്‍പേഴ്സണ്‍ ഉഷ ശശിധരന്, വാര്‍ഡ് കൗണ്‍സിലര്‍ മേരി ജോര്‍ജ് തോട്ടം എന്നിവര്‍ സംസാരിച്ചു. അഡ്വ. വര്‍ഗീസ് മാത്യു, കെ.ജി. അനില്‍കുമാര്‍, ബിനോയി മൂലംകുഴി, ജിജോ വര്‍ഗീസ്, രാജീവ് വാഴപ്പിള്ളി, തുടങ്ങിയവര്‍ സംസാരിച്ചു.


