മൂവാറ്റുപുഴ: പ്രാദേശിക പത്രപ്രവര്‍ത്തകരുടെ ക്ഷേമനിധി ഉടന്‍ നടപ്പിലാക്കണമെന്ന് കേരള ജേര്‍ണലിസ്റ്റ് യൂണിയന് സംസ്ഥാന വൈസ്പ്രസിഡന്റ് ജോഷി അറയ്ക്കല്‍ ആവശ്യപ്പെട്ടു. കെ.ജെ.യു മൂവാറ്റുപുഴ താലൂക്ക് യോഗവും, മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണോദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ജേര്‍ണലിസ്റ്റ് യൂണിയന് നടത്തിയ നിരന്തരമായ ഇടപെടലുകളാണ് പ്രദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വരാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ കെ.ജെ.യു. താലൂക്ക് പ്രസിഡന്റ് അബ്ബാസ് ഇടപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.എ.ഷാജി മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി ഫൈസല്‍ മുളവൂര്‍ സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ നെല്‍സണ്‍ പനയ്ക്കല്‍, അബ്ദുല്‍ ജബ്ബാര്‍, എം.എം.ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. എല്‍ദോ ബാബു വട്ടക്കാവ് നന്ദി പറഞ്ഞു.

