മൂവാറ്റുപുഴ: ജനുവരി 8 ന്റെ ദേശീയ പണിമുടക്ക് വിജയത്തിനായി ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയന് കണ്വന്ഷന് കെ.എന്‍. ഗോപി ഉദ്ഘാടനം ചെയ്തു. പി. എം. ഏലിയാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.കെ. സോമന് സ്വാഗതവും കെ.ജി. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. കെ എ നവാസ്, പി പി ജോളി, കെ എം അനസ് എന്നിവര്‍ സംസാരിച്ചു. കെ.എ. സനീര്‍ (ചെയര്മാന്), സി കെ സോമന് (ജനറല്‍ കണ്‍വീനര്‍), ജോണ്‍ തെരുവത്ത് (ട്രഷറര്‍) എന്നിവരടങ്ങുന്ന 101 അംഗ കമ്മിറ്റിയെ സമരത്തിന്റെ വിജയത്തിനായി തെരഞ്ഞെടുത്തു.

