കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,660 രൂപയും പവന് 45,280 രൂപയുമായി.തുടര്‍ച്ചയായ മൂന്നുദിവസത്തെ ഇടിവിനു ശേഷം വ്യാഴാഴ്ച മുതലാണ് വില മുകളിലേക്കുയര്‍ന്നത്. വ്യാഴാഴ്ചയും ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്.ഒക്ടോബര്‍ 28, 29 തീയതികളില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് തൊട്ട ശേഷമാണ് സ്വര്‍ണ വില മൂന്ന് ദിവസങ്ങളിലായി ഇടിഞ്ഞത്. 45,920 രൂപയായിരുന്നു ഒക്ടോബര്‍ 28, 29 തീയതികളില്‍ സ്വര്‍ണവില.

