മൂവാറ്റുപുഴ: കേരളത്തിന്റെ വികസനരീതിക്ക് ഗണ്യമായ സംഭാവന നല്കിയ സഹകരണമേഖലയെ രാഷ്ടീയ വല്‍ക്കരിക്കുന്ന സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണമെന്ന് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂര്‍ ആവശ്യപ്പെട്ടു. വിവിധ ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി രൂപീകരിച്ച സംഘങ്ങളെ കാര്യക്ഷമതയുള്ളതും ശക്തവുമാക്കുന്നതിന് കാതലായ പരിപാടികള്‍ ആവിഷ്കരിക്കണം. മൂലധന ശേഷിക്കുറവ് കൊണ്ട് പ്രവര്‍ത്തന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയാതെ വരുന്ന സംഘങ്ങളെ പുനരുദ്ധരിക്കുന്നതിന് ആവശ്യമായ പദ്ധതികളാണ് സഹകരണ വകുപ്പ് ആവിഷ്കരിക്കേണ്ടത്. അല്ലാതെ അത്തരം സംഘങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കം സഹകരണ മേഖലക്ക് ഗുണകരമാവില്ലന്നും ഹനീഫ പറഞ്ഞു. പ്രവാസി ഹരിത സംഘങ്ങള്‍ക്കായി പ്രവാസി ലീഗ് ആവിഷ്കരിച്ച കര്‍മ്മ പദ്ധതി വിശദികരണ പരിപാടി ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എറണാകുളം ജില്ലാ പ്രവാസി ഹരിത സംഘം ഓഫീസില്‍ നടന്ന ചടങ്ങില്സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എം.എം. സീതി അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് സി.കെ. ബീരാന് , സംസ്ഥാന കമ്മറ്റി അംഗം ഒ.കെ അലിയാര്, സംഘം ഭാരവാഹികളായ കെ.പി.മുഹമ്മത്, കെ എം സിദ്ധീഖ്, പി.എം.ഷമീര്‍ , വി.എം. നാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


