മൂവാറ്റുപുഴ : നഗരസഭ വൃദ്ധസദനത്തിലെ മുഴുവന്‍ അന്തേവാസികളെയും പത്തനാപുരം ഗാന്ധി ഭവനിലേക്ക് മറ്റും. ഇതിനായുള്ള പ്രാരംഭ നടപടികന് തുടങ്ങി. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 6 പേര് അടക്കം 19 പേരെയാണ് പത്താനാപുരം ഗാന്ധി ഭവനിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നത്. താല്‍ക്കാലികമായി അടച്ച് പൂട്ടുന്ന വയേജന കേന്ദ്രത്തില്‍ 8 ലക്ഷം രൂപ ചിലവില്‍ അറ്റകുറ്റ പണികളും നടത്തും.
ശനിയാഴ്ച പുലര്‍ച്ചെ ഒരേ മുറിയിലെ രണ്ടുപേര്‍ ഒരുമിച്ച് മരിക്കുകയായിരുന്നു. കളമശരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മാര്‍ട്ടം നടത്തിയ ശേഷമായിരുന്നു മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തത്. വ്യദ്ധ സദനത്തിന്റെ നടത്തിപ്പുകാരായ സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് ബിനീഷ് കുമാര്‍ പോസ്റ്റ് മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. മരണമടഞ്ഞ പെരുമ്പാവൂര്‍ ഐരാപുരം മഠത്തില്‍ വീട്ടില്‍ കമലം (72) ത്തിന്റെ സംസ്കാരം കളമശേരി ക്രിമിറ്റോറിയത്തിലും പിറവം മാമലശ്ശേരി ചിറതടത്തില്‍ ഏലിയാമ്മ സ്കറിയയുടെ (70) സംസ്ക്കാരം മാമലശേരി പള്ളിയിലുമാണ് നടത്തിയത്.
തുടര്‍ന്ന് നടത്തിയ പ്രാഥമീക പരിശോധനയിലാണ് അജ്ഞാത രോഗലക്ഷണ ത്തിന്റെ സൂചനകള്‍ പുറത്തുവന്നത്. ഇവരുടെ വലതു കാലുകള്‍ മരണശേഷം മിനിറ്റുകള്‍ക്കകം വീര്‍ത്ത് കറുത്ത് പൊട്ടി അഴുകി തൊലി ഉരിഞ്ഞുപോയി. ഇതോടെ അന്തേവാസികള്‍ക്ക് ഗുരുതരമായ അണുബാധയോ രോഗബാധയോ ഉണ്ടായിട്ടുണ്ടെന്ന നിഗമനത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.
സമാനമായ ലക്ഷണങ്ങളോടെ കഴിഞ്ഞ വ്യാഴാഴ്ച മൂവാറ്റുപുഴ നെഹ്റുപാര്‍ക്ക് കൊച്ചങ്ങാടി പുത്തന്‍പുര വീട്ടില്‍ ആമിന പരീത് (86) , ജൂലായ് 19-ന് പെരുമ്പാവുര് മുടിക്കല്‍ ശാസ്താംപറമ്പില്‍ ലക്ഷ്മി കുട്ടപ്പന് (78) ബന്ധുക്കള്‍ കൊണ്ടുപോയ ഇരുവരും വീടുകളിലാണ് മരിച്ചത്. 15-ന് തിരുമാറാടി ഓലിപ്പുറം കുറുമ്പേല്‍ ഏലിയാമ്മ ജോര്‍ജ് (76) എന്നിവര്‍ മരിച്ചിരുന്നു. ഇവര്‍ക്കും കാലില്‍ മുറിവുകളും സമാനമായ ലക്ഷണങ്ങളും കാണിച്ചിരുന്നു. മരിച്ചവരുടെ കാലില്‍ നിന്നും മറ്റും സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കും ലാബ് ടെസ്റ്റുകള്‍ക്കും ശേഷം മാത്രമേ എന്താണ് കാരണമെന്ന് പറയാനാവുകയുള്ളൂ എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ല.