മൂവാറ്റുപുഴ: വാഹനമിടിച്ചു വഴിയില്‍ കിടന്ന കുടുംബത്തിന് കൈതാങ്ങായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്. ഇന്നലെ വൈകിട്ട് 6 മണിയോടെ കൊച്ചി മധുര ദേശീയപാതയില്‍ കരവട്ടെ വാളകത്താണ് അപകടം നടന്നത്. വാളകം തച്ചേത്തില് ജോബിന്റെ ഭാര്യ ലിജിയും മക്കളുമാണ് അപകടത്തില്‍ പെട്ടത്.
തയ്യല്‍ കടയില്‍ പോയി വരവേ ട്യൂഷന് കഴിഞ്ഞു വന്ന മക്കളുമൊത്ത് ഇരുചക്രവാഹനത്തില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ മറ്റൊരുവാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പെട്ടവരെ അതുവഴിവന്ന ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് തന്റെ ഔദ്യോഗിക വാഹനത്തില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന ലിജിക്ക് ചികിത്സ ഏര്‍പ്പെടുത്തിയ ശേഷമാണ് ഉല്ലാസ് മടങ്ങിയത്.