മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്ത് ഹോമിയോ ആശുപത്രിക്ക് തറക്കല്ലിട്ടു.വര്‍ഷങ്ങളായി കാലാമ്പൂര് സെന്‍മേരിസ് യാക്കോബായ പള്ളിയുടെ അധീനതയിലുള്ള മുറിയിലാണ് ആശുപത്രി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. കാലാമ്പൂര് കവലയ്ക്ക് സമീപം പഞ്ചായത്തിന്റെ അധീനതലയുള്ള 5 സെന്റ് സ്ഥലമാണ് ആശുപത്രി പണിയുന്നതിനായി നല്‍കിയിട്ടുള്ളത്. നിത്യേന നിരവധി രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയാണിത്. സംസ്ഥാന ആരോഗ്യവകുപ്പും ആയുഷ് മിഷനും അനുവദിച്ച 30 ലക്ഷം രൂപ മുതല്‍മുടക്കിയാണ് ആശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നത്.
ആയവന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ് പുതിയ ആശുപത്രിക്ക് തറക്കല്ലിട്ടു. വൈസ് പ്രസിഡന്റ് രാജന് കടക്കോട്ട് അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജൂലി സുനില്‍,ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഷിവാഗോ തോമസ്, മേഴ്സി ജോര്‍ജ്, രഹന സോബിന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ അനീഷ് പി കെ. ജെയിംസ് എന്‍ ജോഷി,ജോസ് പൊട്ടന്‍പുഴ, അന്നകുട്ടി മാത്യൂസ്, മിനി വിശ്വനാഥന്, ഉഷ രാമകൃഷ്ണന്, മെഡിക്കല്‍ ഓഫീസര്‍ ഡോ.വിജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ സി വി .പൗലോസ്, മുന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ . ഷിജു തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തേ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു