മൂവാറ്റുപുഴ: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കന്. മൂവാറ്റുപുഴ നിയോജക മണ്ഡലം ഐഎന്‍ടിയുസി തൊഴിലാളികളുടെ ധര്‍ണ്ണ ഗാന്ധി സ്ക്വയറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ധര്‍ണ്ണയില്‍ ഐഎന്‍ടിയുസി നിയോജകമണ്ഡലം പ്രസിഡന്റ് സന്തോഷ് ഐസക്ക് അദ്ധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി ജില്ല വൈസ് പ്രസിഡന്റ് പി.എം. ഏലിയാസ് മുഖ്യപ്രഭാഷണം നടത്തി.
തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം 600 രൂപയായി വര്‍ധിപ്പിക്കുക, തൊഴില്‍ ദിനം 200 ദിവസമായി വര്‍ധിപ്പിക്കുക, തൊഴിലാളികളെ ഇഎസ്ഐ-യില്‍ ഉള്‍പ്പെടുത്തുക, ചുമട്ട് തൊഴിലാളികള്‍, ടിംബര്‍ തൊഴിലാളികള്‍, ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, കെ.എസ്.ആര്.ടി.സി., കേരള വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി. തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍പ് ശമ്പളവും ബോണസ്സും നല്‍കുക, അത്യാവശ്യ നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്.
ധര്‍ണ്ണ സമരത്തിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് അഡ്വ. കെ.എം. സലിം, വര്‍ഗ്ഗീസ് മാത്യു, സാറാമ്മ ജോണ്‍, സാബു ജോണ്‍, സുഭാഷ് കടയ്ക്കോട്ട്, ജോണ്‍ തെരുവത്ത്, ഒ.പി. ബേബി, കെ.എ. അബ്ദുള്‍ സലാം, അസീസ് പാണ്ടിയാരപ്പിള്ളി, റ്റി.എ. കൃഷ്ണന്‍കുട്ടി, ജോളിമോന് ചുണ്ടയില്‍, വി.ആര്. പങ്കജാക്ഷന് നായര്‍, സിന്ധു ബെന്നി, ജിജോ പാപ്പാലില്‍, രാജേഷ് എസ്, കെ.പി. ജോയി, രതീഷ് മോഹനന്, കബീര്‍ പൂക്കടശ്ശേരി, നൗഷാദ് മായിക്കനാട്ട്, റീന സജി, മേരി തോമസ്, കെ.വി. കുര്യാക്കോസ്, ഷാജി പുളിക്കത്തടം,വിജയന് മരതൂര്‍, മാത്യുസ് സ്കറിയ, എല്‍ദോസ് പോള്‍, ജിഷ സജി, ഇ.എം. യൂസഫ്, സിനിജ സനല്‍, സനല്‍ സജി, വിന്‍സന്റ് മേക്കുന്നല്, ഖാദര്‍ കടികുളം, അമൃത്ദത്തന്, നൂഹ് പി.എം, നൗഷാദ് മുളവൂര്‍, എബി പോള്‍, ഇ. എം. അലിയാര് എന്നിവര്‍ പ്രസംഗിച്ചു. ധര്‍ണ്ണയ്ക്ക് ശേഷം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്കി.