കൂത്താട്ടുകുളം: പാലക്കുഴയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു. പാലക്കുഴ കുന്നുംപുറത്ത് അജിയുടെ ഏക മകൻ കെവിൻ (16) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4.30ന് ആണ് അപകടം നടന്നത്. പാലക്കുഴ കാവുംഭാഗം ഐനുമാക്കിക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിടെയാണ് അപകടം. മൂവാറ്റുപുഴ എസ്എൻഡിപി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് മരിച്ച കെവിൻ. കൂത്താട്ടുകുളം ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്. മൃതദേഹം കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

