മൂവാറ്റുപുഴയിൽ : പെഴക്കാപ്പിള്ളി ക്ഷീരോൽപാദക സഹകരണ സംഘത്തിൽ പാൽ അളക്കുന്ന മുഴുവൻ കർഷകർക്കും പെരുന്നാൾ സമ്മാനമായി മുണ്ടും ഷർട്ടും വിതരണം ചെയ്തു.. സംഘം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നെജി ഷാനവാസ് ഉദ്ഘാടനം നിർവഹിച്ചു. സംഘം പ്രസിഡന്റ് മൻസൂർ ചേന്നര അധ്യക്ഷത വഹിച്ചു..
ക്ഷീര മേഖലയിൽ വൻ പ്രതിസന്ധികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ കർഷകരെ ചേർത്തുപിടിക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്ന പെഴക്കാപ്പിള്ളി ക്ഷീര സംഘത്തിന്റെ ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ സംഘത്തിൽ പാൽ അളക്കുന്ന കർഷകർക്ക് നിരവധിയായ ആനുകൂല്യങ്ങൾ നൽകുന്നതിൽ ഈ ഭരണസമിതി എന്നും ശ്രമിക്കാറുണ്ട്. ക്രിസ്മസ് ദിനത്തിൽ സൗജന്യമായി കേക്ക് വിതരണം നടത്തിയും വിഷുവിന് ഓണത്തിനും പായസ കിറ്റുകൾ വിതരണം നടത്തിയും റമദാനോട് അനുബന്ധിച്ച് ഭക്ഷ്യധാന കിറ്റ് വിതരണവും ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. ഇതിനു പുറമേയാണ് പെരുന്നാൾ സമ്മാനമായി എല്ലാവർക്കും മുണ്ടും, ഷർട്ടും നൽകിയത് ഇനിയും കർഷകർക്ക് ഉപകാരം കിട്ടുന്ന നിരവധി പുതിയ ആശയങ്ങളുമായി സംഘം മുന്നോട്ടു പോവുക എന്നതാണ് ഈ ഭരണസമിതിയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് മൻസൂർ ചെന്നാര പറഞ്ഞു.
സംഘം വൈസ് പ്രസിഡന്റ് ശ്രീവല്ലി സുരേഷ് ഭരണസമിതി അംഗങ്ങളായ വർഗീസ് താഴെക്കാട്ടിൽ, ജോയി നെല്ലാംകുഴി, നാസർ, ഇബ്രാഹിം നെല്ലിമറ്റത്തിൽ, റാബിയ മൈതീൻ സംഘം സെക്രട്ടറി ഖദീജ എന്നിവർ സംസാരിച്ചു.