മൂവാറ്റുപുഴ: പലതവണ നിര്‍മ്മാണ ഉദ്ഘാടനം നടത്തിയെങ്കിലും പല കാരണങ്ങളാല്‍ നടക്കാതെ പോയ റോഡ് രൂപീകരണം അവസാനം പ്രാവര്‍ത്തികമായി. നഗരസഭയിലെ പതിനാലാം വാര്‍ഡില്‍ ഇന്ദിരാജി റോഡ് മുന്‍സിപ്പല്‍ ചെയര്മാന് പി എല്‍ദോസ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ജോയ്സ് മേരി ആന്റണി യോഗത്തില്‍ അധ്യക്ഷയായിരുന്നു.
ഇരുപത്തിയഞ്ചു വര്‍ഷമായി സഞ്ചാരയോഗ്യമല്ലാതിരുന്ന വഴി പ്രദേശവാസികളില്‍ നിന്നും സ്ഥലം ഏറ്റെടുത്തും തികയാതെ വന്ന സ്ഥലം 9 ലക്ഷം രൂപയോളം സമാഹരിച്ച് നല്കി വിലക്കെടുത്തുമാണ് ഈ വഴിയെന്ന സ്വപ്നം പൂവണിഞ്ഞതെന്നും വാര്‍ഡ് കൗണ്‍സിലര്‍ ജോയ്സ് മേരി ആന്റണി പറഞ്ഞു . 20 വര്‍ഷം മുമ്പ് പിടി തോമസ് എംപി ഫണ്ട് അനുവദിച്ചിരുന്നെങ്കിലും പ്രദേശവാസികള്‍ തമ്മിലുള്ള തര്‍ക്കം മൂലം പണി മുടങ്ങിപ്പോയിരുന്നു. കൗണ്‍സിലറുടെ നേതൃത്വത്തില്‍ പ്രദേശവാസികളുമായി പലതവണ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത്തവണ പണി ആരംഭിച്ചത്. ചടങ്ങില്‍ അഡ്വ :എന്‍ രമേശ് , സജി ചാത്തന്‍കണ്ടം, ചെറിയാന് മാതേക്കല്‍, വില്‍സണ്‍ പത്തുപറ, മഹേഷ്, അഷ്റഫ്, സബൂറ എന്നിവര്‍ സംസാരിച്ചു.