നെയ്യാറ്റിന്‍കര താലൂക്കിലെ പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി 2021 ജനുവരി ആറിന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഓണ്‍ലൈന്‍ പൊതുജന പരാതിപരിഹാര അദാലത്ത് നടത്തുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഡിസംബര്‍ 31ന് മുന്‍പ് പുല്ലുവിള, ചപ്പാത്ത്, വെള്ളായണി, പൂവാര്‍, ധനുവച്ചപുരം, മാരായമുട്ടം, പെരുമ്പഴുതൂര്‍, പാലിയോട്, കാഞ്ഞിരംകുളം, പുന്നക്കുളം എന്നിവിടങ്ങളിലെ അക്ഷയ കേന്ദ്രങ്ങളിലെത്തി ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.
പരാതികള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ജില്ലാ കളക്ടര്‍ നേരിട്ടു പരിശോധിച്ച് പരിഹാരം നിര്‍ദേശിക്കും.


