മുവാറ്റുപുഴ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കല്‍ നല്കുന്ന ക്യാന്‍സര്‍- ഹൃദയ, വൃക്ക രോഗികള്‍ക്കുള്ള ചികിത്സ ധനസഹായ വിതരണം ജോസഫ് വാഴയ്ക്കന് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 80 പേര്‍ക്കാണ് ധനസഹായം നല്‍കിയത്. മുവാറ്റുപുഴ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കലാണ് ക്യാന്‍സര്‍- ഹൃദയ, വൃക്ക രോഗികള്‍ക്ക് ചികിത്സക്കായി ധനസഹായം നല്‍കിയത്. ബാങ്ക് പ്രസിഡന്റ് എന്ന നിലയിലുള്ള ഹോണറേറിയവും, സിറ്റിംഗ് ഫീസും ബാക്കി പണം മുഹമ്മദ് പനയ്ക്കല്‍ സ്വയം നല്‍കുകയും ചെയ്തു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ മുഹമ്മദ് പനയ്ക്കല്‍ 7മത് പ്രാവശ്യവും കര്‍ഷക കോണ്‍സ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എന്ന നിലയിലും പ്രവര്‍ത്തിച്ച് വരികയാണ്. മുഹമ്മദ് പനയ്ക്കലിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്നും സമൂഹത്തിന് പുതിയ സന്ദേശം നല്‍കുമെന്നും ജോസഫ് വാഴയ്ക്കന് പറഞ്ഞു. ചടങ്ങില്‍ വിദ്യാഭാസ മേഖലയില്‍ ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് കെ.എം. പരീത് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പി.എസ്.സലിം, ഒ.പി. ബേബി, സിനി ബിജു, പി.വി.എം. അബ്ദുല്‍ സലാം, കബീര്‍ പൂക്കടശേരി, സലിം പാലം, അഡ്വ. പി എം റഫീക്ക്, മുഹമ്മദ് റഫീഖ്, റിഷാദ് തോപ്പിക്കുടി, നൗഷാദ് കമാലുദ്ദീന്, അനസ് പി. പി, ഷൈല ഷാജി, സുഹറ സലിം, സെക്രട്ടറി സുധീര്‍ കെ എന്നിവര്‍ സംസാരിച്ചു.


