മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ പെരുമറ്റം കൂളുമാരിയിലെ പഴകിയ പൈപ്പുകള്‍ മാറ്റി പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. എല്‍ദോ എബ്രഹാം എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച അഞ്ച് ലക്ഷം രൂപ മുതല്‍ മുടക്കിയാണ് പുതിയ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി കാലപഴക്കം ചെന്ന പൈപ്പുകള്‍ പൊട്ടി പ്രദേശത്ത് കുടിവെള്ളം മുടങ്ങുന്നത് പതിവായിരുന്നു.
പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് പഴകിയ പൈപ്പ് ലൈനുകള്‍ നീക്കം ചെയ്ത് പുതിയ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാന്‍ ഫണ്ട് അനുവദിച്ചത്. പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതോടെ പ്രദേശ വാസികളുടെ ചിരകാല സ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുന്നത്. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം വാര്‍ഡ് മെമ്പര്‍ ടി.എം.ജലാലുദ്ദീന്‍ നിര്‍വ്വഹിച്ചു.


