തിരുവനന്തപുരം: ചുട്ടുപ്പൊള്ളുന്ന ഈ വേനല്‍ കാലത്ത് ജീവജാലങ്ങളള്ക്ക് ദാഹജലം ഒരുക്കുന്നതിനായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പറവകള്കക്കൊരു നിര്ക്കുടം എന്ന പേരില്‍ സംസ്ഥാനത്തുട നീളം നടത്തുന്ന ക്യാമ്പയിന് തിരുവനന്തപുരത്ത് സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കവടിയര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ചു.
എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീക്ക് വഴിമുക്ക് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് അസ്ലം സുബിന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അന്‍സര്‍ കരമന സ്വാഗതം പറഞ്ഞു. അബ്ഷര്‍ മേമന, അമല്‍, അഫ്താബ് എന്നിവര്‍ പങ്കെടുത്തു.


