മൂവാറ്റുപുഴ : മൂവാറ്റുപുഴയില്‍ എച്ച് വണ്‍ എന്‍ വണ്‍ പനി കണ്ടെത്തി. ഒരാളില്‍ രോഗം സ്ഥിരീകരിച്ചു. സമാനരോഗലക്ഷണവുമായി നിരവധിപേര്‍ ചികിത്സ തേടിയിട്ടുണ്ട്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ യുവാവിനാണ് അസുഖം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ചികിത്സ ആരംഭിച്ചു.
പനി, ചുമ, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ജലദോഷപ്പനി രണ്ടുദിവസത്തിനുള്ളില്‍ കുറയാതിരുന്നാല്‍ ഉടന്‍ ഡോക്ടറെ കാണണമെന്ന് അധികൃതര്‍ അറിയിച്ചു. ശ്വാസതടസ്സം, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടായാലും ചികിത്സ തേടാന്‍ വൈകരുത്. വായുവഴി പകരുന്നതിനാല്‍ രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക. ലഘുവായ ഭക്ഷണക്രമവും വെള്ളവും ആവശ്യത്തിന് വിശ്രമവുമാണ് പ്രധാനം. ഗര്‍ഭിണികള്‍, പ്രായമായവര്‍, ചെറിയ കുട്ടികള്‍, മറ്റു ഗുരുതര രോഗങ്ങളുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം.
രോഗമുള്ളവര്‍ സ്കൂള്‍, ഓഫിസ് എന്നിവിടങ്ങളില്‍നിന്ന് വിട്ടു നില്‍ക്കണം എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എച്ച് വണ്‍ എന്‍ വണ്‍ പനിക്ക് ആവശ്യമായ ചികിസ ലഭ്യമാണന്ന് അധികൃതര്‍ അറിയിച്ചു.


