കണ്ണൂര്‍: കുടുംബശ്രീ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പോലീസ് കേസെടുത്തു. യു ഡിഎഫ് ഭരിക്കുന്ന നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കുടുംബശ്രീയുടെ വായ്പാ സബ്സിഡിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ സംസാരിക്കുന്നതിനായി പഞ്ചായത്ത് ഓഫീസിലെ പ്രസിഡന്റിന്റെ മുറിയിലെത്തിയപ്പോള്‍ കൈയില്‍ കടന്നുപിടിച്ചെന്നും അസഭ്യമായ രീതിയില്‍ സംസാരിച്ചെന്നുമാണ് പരാതി. പെരുമാറ്റം ദുരുദ്ദേശ്യത്തോടെയാണെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും മാനഹാനിയുണ്ടാക്കുന്നതാണെന്നും കാണിച്ച് കുടുംബശ്രീ പ്രവര്‍ത്തക നല്കിയ പരാതിയില്‍ പറയുന്നു.