പറവൂര്‍: വരാപ്പുഴ പുത്തന്‍ പള്ളി എന്‍ എച്ച് റോഡില്‍ ടാങ്കര്‍ ലോറി ബെക്കിലിടിച്ച് റിട്ട. എസ്.ഐ മരിച്ചു. കടമക്കുടി മണവാളന് വീട്ടില്‍ ചാക്കോ മകന് ഡേവിസ് (61) ആണ് മരിച്ചത്. കളമശ്ശേരി എയര്‍ ക്യാമ്പിലെ എസ്.ഐ. ആയിരുന്നു. പോലീസ് സിസിടിവി ക്യാമറ പരിശോധിച്ച് തെളിവുകള്‍ ശേഖരിക്കുന്നു.
ഇന്ന് രാവിലെ 10 മണിക്കാണ് അപകടം നടന്നത്. വരാപ്പുഴ പോലീസ് ലോറി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യ: ബിന്ദു (ആലങ്ങാട് സ്കൂള്‍ അധ്യാപിക). 2 പെണ് മക്കള്‍ ഉണ്ട്.


