മൂവാറ്റുപുഴ: വയനാട്ടിലെ ദുരിത ബാധിതര്‍ക്കുള്ള എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ സഹായം എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍.അരുണ്‍ ഏറ്റുവാങ്ങി. വയനാട്ടിലെ ദുരന്തത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കുന്നതിന് വിവിധ സംസ്ഥാന വ്യാപകമായി വിവിധ ചലഞ്ചുകളിലൂടെയാണ് എഐവൈഎഫ് പണം കണ്ടെത്തുന്നത്. ആദ്യഘട്ടത്തില്‍ പത്ത് വീടുകള്‍ നിര്‍മ്മിക്കും.
സ്ക്രാപ്പ് , പേപ്പര്‍ , സമ്മാനക്കൂപ്പണ്‍ തുടങ്ങിയ ചലഞ്ചുകള്‍ വഴിയാണ് മൂവാറ്റുപുഴയില്‍ വിവിധ യൂണിറ്റുകള്‍ പണം കണ്ടെത്തിയത്. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് സൈജുല് പാലിയത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈ. പ്രസിഡന്റ് കെ.ബി നിസാര്‍ മണ്ഡലം സെക്രട്ടറി അഡ്വ.അജിത് എല്‍.എ , എ ഐ എസ്എഫ് ജില്ലാ സെക്രട്ടറി ഗോവിന്ദ് എസ്.കുന്നുംപുറത്ത്, ബേസില്‍ ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു


