മൂവാറ്റുപുഴ: അപകടഭീക്ഷണിയില്‍ നിലംപതിച്ച് തുടങ്ങിയിട്ടും മുനിസിപ്പല്‍ ടൗണ്‍ഹാള്‍ വാടകയ്ക്ക് നല്കുന്ന അധികൃതര്‍ക്കെതിരെ വ്യാപക പ്രതിഷേധം. കെ.എം. ജോര്‍ജ് സ്മാരക മുനിസിപ്പല്‍ ടൗണ്‍ഹാളാണ് വാര്‍ക്കയും കമ്പിയുമടക്കം കെട്ടിടത്തിന്റെ പലഭാഗത്തും കോണ്ക്രീറ്റുകള് അടര്‍ന്നു പൊളിഞ്ഞുവീണ് ബലക്ഷയത്തിലായിട്ടും നടപടിയെടുക്കാതെ അധികൃതര്‍ വാടകയ്ക്ക് നല്കല് തുടരുന്നത്.
1992ല്‍ നിര്‍മിച്ച ടൗണ്‍ ഹാളിന്റെ നവീകരണം പലവട്ടമാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് നവീകരിച്ചത്. എല്ലാ വര്‍ഷങ്ങളിലും ടൗണ്‍ഹാളിന്റെ അറ്റകുറ്റപ്പണികളുടെ പേരില്‍ പണം ചെലവഴിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളില്‍ ഉള്‍പ്പെടെ കാര്യമായ മാറ്റങ്ങള്‍ വരുത്താതെ പതിറ്റാണ്ടുകള്‍ക്കു മുന്‍പുള്ള അവസ്ഥയില്‍ തന്നെയാണ് ടൗണ്‍ഹാളിന്റെ നവീകരണങ്ങള്‍ പല ഘട്ടങ്ങളിലായി നടത്തിവരുന്നതെന്നും നാട്ടുകാര്‍ പറയുന്നു.